Saturday, September 21, 2024
Home Kasaragod ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു

ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു

by KCN CHANNEL
0 comment

19.09.2024 വ്യാഴാഴ്ച മുതല്‍ 10 ദിവസത്തേക്ക് കാസര്‍ഗോഡ് പ്രസ് ക്ലബ് മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 06.00 മണി മുതല്‍ അതുവഴിയുള്ള ഗതാഗതംനിയന്ത്രിച്ചിരിക്കുന്നു.. മംഗലാപുരം ഭാഗത്ത് നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങള്‍ കുമ്പളയില്‍ നിന്നും സീതാംഗോളി-ബദിയടുക്ക ചെര്‍ക്കള വഴി എന്‍എച്ച് റോഡില്‍ പ്രവേശിച്ചും കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്ത് വഴി ദേശീയപാതയില്‍ കൂടി വന്ന് ചെര്‍ക്കള – ബദിയഡുക്ക-സീതാംഗോളി വഴി കുമ്പളയില്‍ പ്രവേശിച്ചും യാത്ര തുടരേണ്ടതാണ്. കാസര്‍കോട് ഭാഗത്തുനിന്നും മേല്‍പ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ പുലിക്കുന്ന് – ഐവര്‍ ഭഗവതി റോഡില്‍ പ്രവേശിച്ച് പുലിക്കുന്ന് ബജാജ് ഷോറൂം റോഡില്‍ കൂടി ചന്ദ്രഗിരി പാലം വഴി യാത്ര തുടരേണ്ടതാണ്.. തിരിച്ച് കാസര്‍കോട്ടേക്ക് വരേണ്ട ചെറു വാഹനങ്ങള്‍ പുലിക്കുന്ന് PWD റോഡില്‍ കയറി മുനിസിപ്പാലിറ്റി ഓഫീസ് റോഡിലൂടെ കാസര്‍കോട് ടൗണിലേക്ക് വരേണ്ടതാണ്.

You may also like

Leave a Comment