Saturday, September 21, 2024
Home Kasaragod കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വടക്കുഭാഗത്തെ മേല്‍നടപ്പാലം നിര്‍മാണത്തിന് പച്ചക്കൊടി

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വടക്കുഭാഗത്തെ മേല്‍നടപ്പാലം നിര്‍മാണത്തിന് പച്ചക്കൊടി

by KCN CHANNEL
0 comment

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തെ മേല്‍നടപ്പാലത്തിന്റെ നിര്‍മാണം 3 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ. അപകട സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കെ.ഇമ്പശേഖറുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ രാജീവ് കുമാര്‍ മിശ്രയാണ് മേല്‍നടപ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. ഇതിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് ഡിവിഷനല്‍ മാനേജര്‍ക്ക് കലക്ടര്‍ അടിയന്തരമായി കത്തുനല്‍കും.

ഉത്രാടദിനത്തില്‍ കോട്ടയം സ്വദേശിനികളായ 3 പേരുടെ മരണത്തിന് ഇടയാക്കിയ ട്രോളിപാത്ത്, ബദല്‍ വഴികള്‍ ഒരുക്കാതെ അടച്ചുപൂട്ടരുതെന്ന നിര്‍ദേശം കത്തില്‍ ഉള്‍പ്പെടുത്തുമെന്നും കലക്ടര്‍
വ്യക്തമാക്കി.

മേല്‍നടപ്പാലമില്ലാതെ യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ‘നടപ്പാത ഇഴയുമ്പോള്‍’ എന്ന പരമ്പരയിലൂടെ മലയാള മനോരമ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
: ആശങ്കകള്‍ പാളം കടക്കും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം സ്റ്റേഷന്റെ ഇരുഭാഗത്തേക്കും യാത്രാ സൗകര്യം ഉറപ്പാക്കിയാണ് മേല്‍നടപ്പാലം നിര്‍മിക്കുക.

നിലവിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് ആരംഭിക്കുന്നത്.

തെക്കുഭാഗത്ത് പുരോഗമിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണം 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇപ്പോഴുള്ള പാര്‍ക്കിങ് ഗ്രൗണ്ട് അവിടേക്കു മാറ്റിയതിന് ശേഷമാകും മേല്‍നടപ്പാലത്തിന്റെ നിര്‍മാണം തുടങ്ങുക.
ആവിക്കര പ്രദേശത്തേക്ക് കടക്കുന്നവര്‍ക്കും ഈ പാത ഉപയോഗിക്കാനാകുമെന്ന് കലക്ടര്‍, സബ് കലക്ടര്‍ പ്രദീക് ജയിന്‍, നഗരസഭാധ്യക്ഷ കെ.വി.സുജാത എന്നിവരോട് സ്റ്റേഷന്‍ മാസ്റ്റര്‍ വിശദീകരിച്ചു. യാത്രക്കാരും പ്രദേശവാസികളും നിലവില്‍ ഉപയോഗിക്കുന്ന ട്രോളിപാത്ത് ബദല്‍ വഴികള്‍ ഒരുക്കാതെ അടച്ചു പൂട്ടരുതെന്ന് റെയില്‍വേക്ക് നിര്‍ദേശം നല്‍കും. മേല്‍നടപ്പാലം സംബന്ധിച്ച ഫയല്‍ നിലവില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ പക്കലാണുള്ളത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാനാകും. അനുമതി വേഗത്തില്‍ ലഭ്യമാക്കാനാണ് കലക്ടറുടെ ശ്രമം. ഇതിനായി സബ് കലക്ടറെ അദ്ദേഹം ചുമതലപ്പെടുത്തി.
: നടവഴി; സര്‍വകക്ഷിയോഗം അടുത്ത ആഴ്ച കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്ന് നിര്‍മിച്ച നടവഴി ഉപയോഗ ക്ഷമമാക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച്ച സര്‍വകക്ഷി യോഗം ചേരാന്‍ സബ് കലക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

നടവഴി കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് യോഗം. റെയില്‍വേ സ്റ്റേഷനിലേക്കുള്ള

പ്രധാനപാതയുടെ വശങ്ങളിലെ അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

അതിന്റെ ഭാഗമായി മുന്നറിയിപ്പ് ബോര്‍ഡ് വച്ച് പാര്‍ക്കിങ് നിയന്ത്രിക്കും.
നഗരസഭ ഉപാധ്യക്ഷന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരസമിതി അധ്യക്ഷരായ കെ.അനീശന്‍, കെ.ലത, കെ.വി.സരസ്വതി, കൗണ്‍സിലര്‍മാരായ എം. ശോഭന, എ.കെ.ലക്ഷ്മണന്‍, ടി.ബാലകൃഷ്ണന്‍, സി.രവീന്ദ്രന്‍, ആര്‍പിഎഫ് എസ്ഐ കതിരേഷ് ബാബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിന് ചുവപ്പുകൊടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ജനറല്‍ കൗണ്ടറിലൂടെ മാത്രമേ ഇനി മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയൂ.നേരത്തെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടുറിസര്‍വേഷന്‍ കൗണ്ടര്‍ ഉണ്ടായിരുന്നു. രാവിലെ 8 മുതല്‍ 2 വരെ ഒരു കൗണ്ടറും പിന്നീട് 2 മുതല്‍ 8 വരെ മറ്റൊരു കൗണ്ടറും.ഇതില്‍ ഒരു കൗണ്ടര്‍ ആദ്യം നിര്‍ത്തി. പിന്നീട് ഒരു കൗണ്ടറിലൂടെ മാത്രം രാവിലെ 8 മുതല്‍ 4 ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്നായി. ഇപ്പോള്‍ ഈ കൗണ്ടറും നിര്‍ത്തി.
റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തിയതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. നിലവില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റും റിസര്‍വേഷന്‍ ടിക്കറ്റും ഒരേ കൗണ്ടറിലൂടെ മാത്രമാണ് ലഭിക്കുക. കൂടാതെ ട്രെയിന്‍ സംബന്ധിച്ച വിവരം അറിയണമെങ്കിലും ഇതേ കൗണ്ടറിലെ ജീവനക്കാരനെ സമീപിക്കണം. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ നേരത്തെ തന്നെ റെയില്‍വേ പൂട്ടിക്കെട്ടിയിരുന്നു. ജനറല്‍ കൗണ്ടറിലെ ജീവനക്കാരന്‍ തന്നെയാണ് അനൗണ്‍സ്‌മെന്റും നടത്തേണ്ടത്. ഇതിനിടയില്‍ ടിക്കറ്റിനായി കാത്തു നില്‍ക്കുന്നവരുടെ നിര നീളും. നിലവില്‍ രണ്ടു എടിവിഎം സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇതിന് പുറമേ യുടിഎസ് ആപ്പും നിലവിലുണ്ട്. ഇതുവഴി ആളുകള്‍ ടിക്കറ്റ് എടുക്കട്ടേയെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്. പരമാവധി
ഡിജിറ്റലൈസേഷന്‍ എന്നതാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കൗണ്ടറുകള്‍ കുറച്ചു കൊണ്ടു വരുന്നതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പെട്ടെന്നുള്ള പിന്മാറ്റം സാധാരണക്കാരായ യാത്രക്കാരെ ഏറെ ബാധിക്കുന്ന സ്ഥിതിയാണ്.കാഞ്ഞങ്ങാടിന് പുറമേ കാസര്‍കോട്, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറും നിര്‍ത്തലാക്കാനുള്ളശ്രമത്തിലാണ് റെയില്‍വേ.

You may also like

Leave a Comment