ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി മര്‍ഹും പിഎ ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്തം ആയിരത്തി ഒന്ന് പേര്‍ക്ക് ഏര്‍പ്പെടുത്തിയ ഡയാലിസിസിനുള്ള തുകയുടെ അഞ്ഞുറ്റി ഒന്ന് പേര്‍ക്കുള്ള ആദ്യ ഗഡു കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പള്ളിക്കര സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ പിഎ ഇബ്രാഹിം ഹാജിക്ക് ദുബൈ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടിയുട അദ്യക്ഷതയില്‍ പള്ളിക്കര ലീഗ് ഹൗസ്സില്‍ ചേര്‍ന്ന ചടങ്ങില്‍ കൈമാറി.
ചടങ്ങില്‍ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ദിഖ് തൊട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, കെഎംസിസി നേതാവ് റഷീദ് ഹാജി കല്ലിങ്കാല്‍, സിഎച്ച് സെന്റര്‍ കണ്‍വീനര്‍ പികെ കുഞ്ഞബ്ദുള്ള, കുവൈറ്റ് കെഎംസിസി മണ്ഡലം സെക്രട്ടറി റാഷിദ് പള്ളിക്കര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റാഷിദ് കല്ലിങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീര്‍ പള്ളിക്കര സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം മഠത്തില്‍ നന്ദിയുംപറഞ്ഞു.