കാസര്‍കോട്: മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിനുകളുടെ ഭാഗമായി നഗരം വൃത്തിയാക്കാനിറങ്ങി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗവും സംഘവും. നഗരസഭ നടപ്പിലാക്കുന്ന ”മെഗാ ക്ലീന്‍ ഡ്രൈവ്’ ന്റെ ഭാഗമായാണ് നഗര പിതാവും സംഘവും നഗര ശുചീകരണത്തിനിറങ്ങിയത്. രാത്രി കാലങ്ങളില്‍ ദിനേന നടത്തുന്ന ശുചീകരണ പ്രവര്‍ത്തികള്‍ക്ക് പുറമേയാണ് എം.ജി. റോഡ്, നായക്‌സ് റോഡ്, കെ.പി.ആര്‍. റാവു റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലായി ”മെഗാ ക്ലീന്‍ ഡ്രൈവ്” സംഘടിപ്പിക്കുന്നത്. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആശാമേരി, നിധീഷ് തുടങ്ങിയവര്‍ ”മെഗാ ക്ലീന്‍ ഡ്രൈവിന്” നേതൃത്വം നല്‍കി. നഗരസഭയുടെ നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതി ‘പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍’ പ്രവൃത്തിക്കും കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
മെഗാ ക്ലീന്‍ ഡ്രൈവ്’: നഗരം വൃത്തിയാക്കാനിറങ്ങി നഗര പിതാവ് അബ്ബാസ് ബീഗവും സംഘവും
56