ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖം നല്‍കയിപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേര്‍. അഭിമുഖം നടക്കുമ്പോള്‍ മുന്‍ സിപിഐഎം MLAയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്‌മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.
കെയ്‌സന്‍ പി.ആര്‍ ഏജന്‍സിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജന്‍സിയുമായി ബന്ധപ്പെട്ട രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്‌മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ട്വന്റിഫോറിനോട് പ്രതികരിച്ചു. എന്നാല്‍ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്‌മണ്യം പറയുന്നത്.
കെയ്‌സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്‌മണ്യം വ്യക്തമാക്കി. മലയാളിയായ നിഖില്‍ പവിത്രനാണ് കെയ്സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജന്‍സിയുടെ പൊളിറ്റിക്കല്‍ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജന്‍സി മൂന്നാഴ്ച മുന്‍പും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്‍കിയിരുന്നു.