കാസര്‍കോട്: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കാസര്‍കോട് നഗരസഭയിലെ കേളുഗുഡ്ഡെയിലുള്ള ഡംപ്പ്സെെറ്റ് ബയോറെമഡിയേഷൻ ചെയ്ത് ഭൂമി വീണ്ടെടുക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കാസര്‍കോട് നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ അശ്വിനി, മധൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മെമ്പര്‍ സൗമ്യ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, കെ.എസ്.ഡബ്ള്യു.എം.പി പ്രതിനിധികളായ മിധുന്‍ കൃഷ്ണന്‍, നീതു റാം കെ.പി, ഡോ. സൂരജ് കെ.വി, ബൈജു സി.എം, ഡോ. മഗേഷ്, ശ്രീലത മേനോന്‍, എസ്.എം.എസ് പ്രതിനിധി ജോബിന്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏകദേശം 1.1 ഏക്കറിലായി 16573 മെട്രിക്ക് ടണിൽ അധികം മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിന് 3.53 കോടി രൂപയാണ് കെ.എസ്.ഡബ്ള്യു.എം.പി വകയിരുത്തിയിട്ടുള്ളത്. പ്രസ്തുത പദ്ധതിക്ക് വേണ്ടി നാഗ്‌പുരിലെ എസ്.എം.എസ്. ലിമിറ്റഡ് എന്ന കമ്പനിയും കെ.എസ്.ഡബ്ള്യു.എം.പിയും തമ്മിൽ കരാർ ഒപ്പു വെച്ചിട്ടുണ്ട്.