ചന്ദ്രഗിരി റോഡിൻ്റെ പ്രവർത്തി സംബന്ധിച്ച് നിവേദനം നൽകി പ്രസ്റ്റീജ് സെൻ്റർ കൂട്ടായ്മ
കാസർകോട് ചന്ദ്രഗിരി റോഡിന്റെ പണി നീണ്ടുപോകു
ന്നത് കൊണ്ട് കച്ചവടക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതും ദിനംപ്രതി കച്ചവടങ്ങൾ കുറഞ്ഞ പോകുന്നതുകൊണ്ടും യുദ്ധകാല അടിസ്ഥാ നത്തിൽ പണികൾ പൂർത്തീകരിക്കണമെന്ന് പഴയ പ്രസ് ക്ലബ് ജംഗ്ഷൻ ഇന്നലെ സിഗ്നന്റെ മുമ്പ് വശത്ത് പൊട്ടിക്കിടക്കുന്ന റോഡിന്റെ കാര്യത്തിലും. നായക്സ് റോഡിലെ കുഴികളും എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് പ്രസ്റ്റീജ് സെന്റർ കൂട്ടായ്മ നിവേദനം നൽകി. പ്രസ്റ്റീജ് സെന്ററിന്റെ മുന്‍വശത്ത് പൊട്ടി കിടക്കുന്ന റോഡ് പലപ്രാവശ്യവും പത്രത്തിലും മീഡിയയിലും വാർത്തകൾ വന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടി ഇല്ലാത്തതും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നഗരസഭ അംഗം അബ്ദുറഹ്മാൻ ചക്കരയുടെ സാന്നിധ്യത്തിൽ പ്രസ്റ്റീജ് സെന്റർ പ്രസിഡണ്ട് നാസർ എസ് എം ലീൻ സെക്രട്ടറി സമീർ ആമസോണിക്സ് ജികെ സുഭ്രദ,കിഷോർ സിംഗ് തുടങ്ങിയവർ നിവേദനം നൽകി.