മാവുങ്കാല്‍ :യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോടുനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഉമേശന്‍ കാട്ടുകുളങ്ങര ചടങ്ങിന്റെ ഉല്‍ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡന്റ് അമ്പിളി മാവുങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശരത്ചന്ദ്രന്‍. എ. പടിഞ്ഞാറെക്കര, സുനേഷ് പുതിയകണ്ടം, സ്വാതി കാട്ടുകുളങ്ങര, അജാനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ദീപേഷ് പുതിയകണ്ടം, മണികണ്ഠന്‍ പുതിയകണ്ടം, വിനീത്.എം. കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.അജാനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുധീഷ് മാവുങ്കാല്‍ സ്വാഗതവും സൗമ്യ മൂലക്കണ്ടം നന്ദിയും പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.
54
previous post