Home Kasaragod ഗാന്ധി സ്മൃതി ദിനാചരണം നടത്തി

ഗാന്ധി സ്മൃതി ദിനാചരണം നടത്തി

by KCN CHANNEL
0 comment

കോണ്‍ഗ്രസ് ( എസ് ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

നീലേശ്വരം: രാജ്യത്തിന്റെ ഐതിഹാസികമായ ചരിത്രവും, ചരിത്ര നായകന്മാരെയും തിരസ്‌കരിക്കുന്ന അത്യന്തം ദേശദ്രോഹപരമായ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ ഗാന്ധി ദര്‍ശനങ്ങളും ആ മഹാത്മാവിന്റെ കര്‍മ്മപഥങ്ങളും തുടരാനുള്ള പ്രതിജ്ഞയെടുത്തുകൊണ്ട് കോണ്‍ഗ്രസ്(എസ്) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം ഗാന്ധിസ്മതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണയോഗവും സംഘടിപ്പിച്ചു.
ലോകം ഗാന്ധിജിയിലേക്ക് മടങ്ങുമ്പോള്‍ ഗാന്ധിജിക്ക് ജന്മം നല്‍കിയ രാജ്യത്ത് ഗാന്ധിജിയുടെ ഘാതകരെ ചരിത്ര പുരുഷന്‍മാരായി വാഴ്ത്താന്‍ ഭരണകൂടം നടത്തിവരുന്ന ഹീന ശ്രമങ്ങള്‍ക്ക് എതിരായി ആത്മവീര്യത്തോടെ രംഗത്തിറങ്ങുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു.
കോണ്‍ഗ്രസ്(എസ്) കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയന്‍ അധ്യക്ഷത വഹിച്ച യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.പി.വി.ഗോവിന്ദന്‍, ഇ.നാരായണന്‍,കെ.വി. പുരുഷോത്തമന്‍,പ്രമോദ് കരുവളം, കെ.ജനാര്‍ദ്ദനന്‍,രാഘവന്‍ കൂലേരി, പ്രജോഷ്.ടി, അബ്ദുല്‍ഹമീദ്,പി.വി മധുസൂദനന്‍,പി.പി.ശശിധരന്‍,രാജു. ടി.വി.പി.കെ.മദന മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

You may also like

Leave a Comment