55
ഗാന്ധി ജയന്തി ദിനത്തില്‍ തളങ്കര ജി എം വി എച്ച് എസ് സ്‌കൂളിലേക്ക് അലയന്‍സ് ക്ലബ്ബ് സൗജന്യമായി തൈകള്‍ നല്‍കി
ഗാന്ധിജയന്തി ദിനത്തില്‍ അലെയന്‍സ് ക്ലബ്ബ് തൈകള്‍ നല്‍കി . കാസര്‍കോട് അസോസിയേഷന്‍ ഓഫ് അലെയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഗാന്ധി ജയന്തി ദിനത്തില്‍ ജി.എം. വി എച്ച് എസ് എസ് തളങ്കര സ്‌കൂളിലേക്ക് തൈകള്‍ സൗജന്യമായി നല്‍കി.
155ാം മത് മഹാത്മാജിയുടെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ അലെയന്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപക ബിന്ദു പി.ടിയ്ക്ക് അലെയന്‍സ് ക്ലബ്ബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് തൈകള്‍ കൈമാറി. പരിപാടിയില്‍ സീഡ് ക്ലബ്ബ് കോഡിനേറ്റര്‍ ജിന്‍ജോ എന്‍ ഗോവിന്ദ് സ്വാഗതവും അന്‍വര്‍ കെ ജി നന്ദിയും പറഞ്ഞു. സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളും മറ്റു വിദ്യാര്‍ത്ഥികളും പങ്കെടുത്തു