Home Kasaragod ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു

ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു

by KCN CHANNEL
0 comment

2023 വര്‍ഷത്തെ ടി.ബി മുക്ത അവാര്‍ഡുകള്‍ നേടിയ ബെള്ളൂര്‍, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, വലിയപറമ്പ്, പടന്ന എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വെങ്കലം പൂശിയ ഗാന്ധിജിയുടെ ശില്പവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്ഷയരോഗ്ഗ നിവാരണത്തില്‍ നാം വളരെയധികം മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഓരോ വ്യക്തിയുടെയും പരിപൂര്‍ണ സഹായം ഉണ്ടെങ്കില്‍ മാത്രമേ ഇനിയുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ആരോഗ്യകുടുംബക്ഷേമ വകുപ്പിനൊപ്പം കൈകോര്‍ത്തിരിക്കുകയണെന്നും 35 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം ക്ഷയരോഗികള്‍ക്ക് പോഷകാഹാരവിതരണത്തിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയതെന്ന് ണ്ടില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ക്ഷയരോഗനിവാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറു സൂചികകള്‍ പരിഗണിച്ചുകൊണ്ട് പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗമുക്ത പദവി നല്‍കുന്നതെന്നും ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകക്കും രോഗമുക്തമാകാന്‍ സാധിക്കണമെന്നും ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക്

അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഗ്രാമസ്വരാജ്, അന്ത്യോദയ തുടങ്ങിയ മഹത് ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, മഹാത്മജിയുടെ അര്‍ദ്ധകായ രൂപത്തില്‍ ഉ ള്ള പ്രതിമ ആയിട്ടാണ് അവാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യവര്‍ഷം വെങ്കലനിറത്തിലും തുടര്‍ച്ചയായി പദവി നിലനിര്‍ത്തുകയാണെങ്കില്‍ യഥാക്രമം സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലുമാണ് അവാര്‍ഡ് നല്‍കുകയെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് എന്‍ സരിത അധ്യക്ഷത വഹിച്ചു. അവാര്‍ഡ് സ്വീകരിച്ച ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധര ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവന്‍ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം കയ്യൂര്‍ ചീമേനി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു ജില്ലാ ടി ബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന ടി ബി ഓഫീസര്‍ ഡോ. കെ. കെ രാജറാം മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി ഡി എം ഒ ഡോ. സന്തോഷ് കാപ്പച്ചേരി

ഡോ. മുരളീധര നല്ലൂരായ, ദാരിദ്യ ലഘൂകരണം പ്രൊജക്ട് ഡയറക്ടര്‍ എ. ഫൈസി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഡോ പി കെ അനില്‍കുമാര്‍

ഡോ.പി. നാരായണ പ്രദീപ

ഡോ. പ്രവീണ്‍ എസ്.ബാബു

ഡോ. വി. ഷിനില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ആരതി രഞ്ജിത് സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment