Home Editors Choice കെഎസ്ആര്‍ടിസി 85% ഡിപ്പോകളും പ്രവര്‍ത്തനലാഭം നേടിയെന്ന് ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി 85% ഡിപ്പോകളും പ്രവര്‍ത്തനലാഭം നേടിയെന്ന് ഗണേഷ് കുമാര്‍

by KCN CHANNEL
0 comment

കേരളത്തിലെ 93 ഡിപ്പോകളില്‍ 85 ശതമാനം ഡിപ്പോകളും സെപ്തംബറില്‍ പ്രവര്‍ത്തന ലാഭം നേടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

തിരുവനന്തപുരം: സെപ്തംബര്‍ മാസത്തില്‍ കെഎസ്ആര്‍ടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ 85 ശതമാനം ഡിപ്പോകള്‍ സെപ്തംബറില്‍ പ്രവര്‍ത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളില്‍ 85 ശതമാനം ഡിപ്പോകളും സെപ്തംബറില്‍ പ്രവര്‍ത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു.

പ്രവര്‍ത്തന ലാഭം എന്ന് പറയുമ്പോള്‍ വര്‍ഷങ്ങളായുള്ള കോടാനുകോടിയുടെ കടം നികത്തി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിലെ വരവും ചെലവും തമ്മിലുള്ള അന്തരം നോക്കിയാണിത് പറയുന്നത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിന്റനന്‍സ് എന്നിവയെല്ലാം കണക്കാക്കിയാല്‍ ഓടുന്ന ഓരോ വണ്ടിയും പ്രവര്‍ത്തന ലാഭത്തിലാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഏറ്റവും പിന്നോക്കം നിന്നിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും മുന്നില്‍ കയറിയെന്ന് മന്ത്രി വിശദീകരിച്ചു.

വണ്ടികള്‍ കൃത്യമായും കൃത്യ സമയത്തും ഓടിക്കാന്‍ കഴിയുന്നതുകൊണ്ടും ബ്രേക്ക് ഡൌണ്‍ കുറഞ്ഞതുകൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്. ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണിത്. പല ഡിപ്പോകളും കൊടിയ നഷ്ടത്തില്‍ നിന്നാണ് കരകയറി വന്നത്. ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment