കാഞ്ഞങ്ങാട് ,
ഒക്ടോബര്‍ 5 ,6 തീയതികളിലായി കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ വെച്ച്
‘ജനാധിപത്യത്തിന്റെ ഇടങ്ങള്‍’ എന്ന പേരില്‍ സംസ്ഥാന തല രാഷ്ട്രീയ ശില്പശാല നടക്കും.
മാനവ സംസ്‌കൃതിയുടെ ആഭിമുഖ്യത്തിലാണ്
ഈ ദ്വിദിന ശില്പശാല (ദിശ2024)
ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഇന്ത്യന്‍ ജനാധിപത്യം അഭിസംബോധന ചെയ്യേണ്ട പുതിയ കാലത്തിന്റ വിഷയങ്ങളെയാണ് ശില്പശാല ചര്‍ച്ചയാക്കുന്നത്.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശില്‍പ്പശാല ,
‘ജനാധിപത്യത്തിന്റെ ബഹുസ്വരത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് ,വി ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മാനവസംസ്‌കൃതി ചെയര്‍മാന്‍ മുന്‍ എംഎല്‍എ ,അനില്‍ അക്കര അധ്യക്ഷതവഹിക്കും.ശില്പശാലാ ഡയരക്ടര്‍, ഡോ: ബാലചന്ദ്രന്‍ കീഴോത്ത് സംവാദത്തിന്റെ വിഷയങ്ങള്‍ പരിചയപ്പെടുത്തും .
11 മണിക്ക് , നിര്‍മ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദം, സുനില്‍ പ്രഭാകറും ഡോ: മഹേഷ് മംഗലാട്ടും നല്‍യിക്കും .പ്രതിനിധികള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം.
2മണിക്കുള്ള
ഉന്നത വിദ്യാഭ്യാസത്തിലെ വിദേശ കുടിയേറ്റത്തെക്കുറിച്ചുള്ള സെഷനില്‍,
ഡോ: ജെ എസ് .അഡൂര്‍, ഡോ: സജി ജേക്കബ് പങ്കെടുക്കും.
മൂന്നുമണിക്ക് ,
കേരളത്തിലെ
സര്‍വകലാശാലാ വിദ്യാഭ്യാസ ത്തെക്കുറിച്ച് ,
ഡോ: ഖാദര്‍ മാങ്ങാടും
ഡോ : പ്രേമചന്ദ്രന്‍ കീഴോത്തും നയിക്കുന്ന സംവാദമാണ് .
തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോളും അഭിപ്രായ രൂപീകരണങ്ങളുമാണ്
നാലു മണിക്ക് നടക്കുന്ന സംവാദവും ഓപ്പണ്‍ ഫോറവും.
ടി.വൈ.വിനോദ്കൃഷ്ണനും ആര്‍.സുഭാഷുമാണ് ചര്‍ച്ചയില്‍.
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍
സൂര്യഗായത്രിയുടെ കവിതാ സമാഹാരം ദൈവ പ്പേച്ച് മാനവസംസ്‌കൃതി സംസ്ഥാന ജന സെക്രട്ടറി എം. അസിനാറിന്റെ അദ്ധ്യക്ഷതയില്‍,അഡ്വ.സോണി സെബാസ്റ്റ്യന്‍, വി.വി.പ്രഭാകരന് നല്കി പ്രകാശനം ചെയ്യും. തുടര്‍ന്ന്, കാസര്‍ഗോഡ് ഫോക്ക് ബാന്റിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് അവതരണം.
ഒക്ടോബര്‍ ആറിന് , രാവിലെ 10 മണിക്ക് ,
ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കല്‍ക്കി സുബ്രഹ്‌മണ്യം പ്രതിനിധികളെ സംബോധന ചെയ്ത് ട്രാന്‍സ്‌ജെന്റര്‍ സമൂഹങ്ങളെക്കുറിച്ചും ജനാധിപത്യത്തിലതിനുള്ള ഇടത്തെക്കുറിച്ചും സംവദിക്കും .
സുമത് ബാലചന്ദ്രന്‍ ലിംഗസമത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിടും.
11 മണിക്ക്
സണ്ണി എം കപിക്കാട് ,അധികാര രാഷ്ട്രീയവും പാര്‍ശ്വ വല്‍കൃത സമൂഹങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച ആരംഭിക്കും.ഡോ: എ പരമേശ്വരന്‍ ,സംവാദത്തിന് നേതൃത്വം നല്‍കും.
12 മണിക്ക് ,
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്കൂടി നടക്കുന്ന ,
പരിസ്ഥിതി രാഷ്ട്രീയവും പുനരധിവാസങ്ങളും എന്ന സംവാദത്തില്‍ ,
സി. സുനില്‍കുമാറും ഡോ: രതീഷ് നാരായണനും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചും,ഡോ : സി ജെ. ജോര്‍ജ് , പുനരധിവാസങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചക്ക് തുടക്കമിടും.
മൂന്നുമണിക്ക് ശില്പശാലയുടെ അവ
ലോകനവും
നാലുമണിക്കുള്ള സമാപന സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും .
സമാപന സമ്മേളന സെഷന്‍, എം കെ .രാഘവന്‍ .എം പി
ഉദ്ഘാടനം ചെയ്യും .
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം
ഇന്ത്യ രൂപപ്പെടുത്തിയ
ജനാധിപത്യ സങ്കല്‍പങ്ങളുടെ ,
കാലികമായ പുനര്‍വായനകളാ ണ് ,
രാഷ്ട്രീയ ശില്പശാല കൊണ്ട് ലക്ഷ്യമിടുന്നത് .
‘
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അംഗങ്ങളായ ചെയര്‍മാന്‍
അഡ്വ: പി.നാരായണന്‍, ജനറല്‍ കണ്‍വീനര്‍
എം.അസിനാര്‍, സഹ ഭാരമായികളായ
ഡോ.ബാലചന്ദ്രന്‍ കീഴോത്ത്,
ഏകെ ശശിധരന്‍,
പിവി രാജേഷ്,
മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഡിഎം സുകുമാരന്‍, സിജോ അമ്പാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.