Home Kasaragod ചന്ദ്രഗിരി റോഡ് ഒരു ദിവസം കൊണ്ട് തകർന്നു:പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

ചന്ദ്രഗിരി റോഡ് ഒരു ദിവസം കൊണ്ട് തകർന്നു:പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

by KCN CHANNEL
0 comment

കാസർകോട്:കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്ത് കാൽ കോടി രൂപ മുടക്കി നവീകരിച്ച ഭാഗം ഒറ്റ ദിവസം കൊണ്ട് തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജാനിയറെ ഉപരോധിച്ചു.
പതിനാറ് ദിവസമായി റോഡ് അടച്ചിട്ട് പ്രവർത്തി നടത്തിയതിന് ശേഷം ശനിയാഴ്ച്ചയാണ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് അന്നേ ദിവസം വൈകുന്നേരമായതോടെ റോഡിൽ പാകിയ ഇൻറർ ലോക്ക് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടത് അന്ന് തന്നെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് വരികയും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ചെയ്തതാണ്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയിൽ കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ നിറയെ കുഴികളാണ്.വാഹന അപകടവും ഇവിടെ നിത്യ സംഭവമാണ്.സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്‌റഫ്‌ എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മുനിസിപ്പൽ പ്രസിഡന്റ്‌ തളങ്കര ഹകീം അജ്മൽ, മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, മണ്ഡലം ഭാരവാഹികളായ നൗഫൽ തായൽ, ജലീൽ തുരുത്തി, മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് അബൂബക്കർ തുരുത്തി, ട്രഷറർ മുസ്സമിൽ ഫിർദൗസ് നഗർ, സിദീഖ് ചക്കര, റഷീദ് ഗസ്സാലി നഗർ, അനസ് കണ്ടത്തിൽ, നൗഷാദ് കൊർക്കോട്, ശിഹാബ് ഖാസിലൈൻ, മുജീബ് തായലങ്ങാടി, സുബൈർ യു എ, നൗഫൽ നെല്ലിക്കുന്നു, ഫിറോസ് കൊർക്കോട് തുടങ്ങിയവർ നേതൃത്വം നൽകി

You may also like

Leave a Comment