കാസര്‍കോട് : രോഗികള്‍ക്ക് പരിശോധനയും ചികിത്സയും മരുന്ന് വിതരണവും മാത്രമല്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കാരുണ്യ – സേവന പ്രവത്തനങ്ങളും ലഭിക്കുന്നു. മുന്‍ഗണനാ റേഷന്‍ കാര്‍ഡ്’ ഉടമകള്‍ മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രി അധികൃതരും സപ്ലൈ ഓഫീസ് അധികൃതരും റേഷന്‍ കടയുടമകളും കൈകോര്‍ത്തപ്പോള്‍ നിരവധി രോഗികള്‍ക്കും കുടുംബത്തിനും അനുഗ്രഹമായി.
മഞ്ഞയും പിങ്കും കളറിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ ഒക്ടോബര്‍ 8 നുള്ളില്‍ നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.ഇതിനായി പലപ്രാവശ്യം റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡുമായി പോയപ്പോള്‍ അവിടത്തെ തിരക്കും ഇ-പോസ് മിഷന്റെ തകരാറും കാരണം പലര്‍ക്കും മസ്റ്ററിംഗ് നടത്താന്‍ സാധിച്ചിരുന്നില്ല.കഴിഞ്ഞ ദിവസമായിരുന്നു അവസാന ദിവസം.മാസങ്ങളും ദിവസങ്ങളുമായി ചികിത്സയില്‍ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരും മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ വിഷമത്തിലായിരുന്നു, അവര്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കിയ പ്രവര്‍ത്തിയാണ് അധികൃതരുടെ നല്ല മനസ്സ് കൊണ്ട് ആശുപത്രി പരിസരത്ത് നടന്നത്. ഐ സി യു വില്‍ അഡ്മിറ്റ് ആക്കിയവരുടെ ബന്ധുക്കളും പ്രസവ ചികിത്സക്കെത്തിയവരും സര്‍ജറി കഴിഞ്ഞ രോഗികളും ബന്ധുക്കളുമടക്കം ഈ സൗകര്യം പ്രയോജനപ്പെടുത്തി.
മുന്‍ഗണനാ റേഷന്‍ കാര്‍ഡ്’ ഉടമകള്‍ മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രി അധികൃതരും സപ്ലൈ ഓഫീസ് അധികൃതരും റേഷന്‍ കടയുടമകളും കൈകോര്‍ത്തപ്പോള്‍ നിരവധി രോഗികള്‍ക്കും കുടുംബത്തിനും അനുഗ്രഹമായി.മുന്‍ഗണനാ റേഷന്‍ കാര്‍ഡ്’ ഉടമകള്‍ മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രി അധികൃതരും സപ്ലൈ ഓഫീസ് അധികൃതരും റേഷന്‍ കടയുടമകളും കൈകോര്‍ത്തപ്പോള്‍ നിരവധി രോഗികള്‍ക്കും കുടുംബത്തിനും അനുഗ്രഹമായി.