42
കാസറഗോഡ്: ഓട്ടോ ഡ്രൈവര്‍ സത്താറിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അഭിമുഖത്തില്‍ പ്രതീകാത്മക പ്രതിഷേധം നടന്നു. പോലീസ് സ്റ്റേഷനിലേക്ക് റീത്ത് സമര്‍പ്പിച്ചു. എസ് ഐ അനൂപിന് എതിരെ മാത്രമല്ല, ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആബിദ് എടച്ചേരിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ
നിയോജക മണ്ഡലം സെക്രട്ടറി സലീം പട്ല,സംസുദീന്‍ ചെരൂണി, ഷംലന് കുന്നില്‍, അന്‍സാരി കൊട്ടക്കുന്ന് ,മുനീര്‍ ചെരൂര്‍ , മനാസ്, എന്നിവര്‍നേതൃത്വംനല്‍കി.