2018ല്‍ രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി പ്ലയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഫീല്‍ഡിന് പുറത്തുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ താറുമാറാക്കി. ഇപ്പോള്‍ അദ്ദേഹത്തെ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുമായിട്ട് താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് ആരാധകര്‍. കുത്തഴിഞ്ഞ ജീവിതമായിരുന്നു കാംബ്ലിയുടേതും. ഇന്ത്യക്കായി 17 ടെസ്റ്റുകളും 97 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അസാമാന്യ പ്രതിഭ ആയിരുന്നിട്ട് കൂടി ക്രിക്കറ്റിലെങ്ങുമെത്താന്‍ കാംബ്ലിക്ക് കഴിഞ്ഞിരുന്നില്ല. വഴിവിട്ട ജീവിതം തന്നെയായിരുന്നു ക്ലാംബ്ലിയെ ചതിച്ചത്. അതേ പാതയിലാണ് പൃഥ്വിയും നീങ്ങുന്നതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കുറ്റപ്പെടുന്നത്. രണ്ടാം വിനോദ് കാംബ്ലി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുമായി ബന്ധപ്പെട്ട് വന്ന ചില പോസ്റ്റുകള്‍ വായിക്കാം.
പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കുന്നു
58