അളവ് തൂക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതിയെതുടര്‍ന്നായിരുന്നു പരിശോധന.വ്യാപാരസ്ഥാനങ്ങളിലുല്‍പ്പെടെ വരും ദിവസങ്ങളിലും പരിശോധന തുടരും.
അളവ് തൂക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം രതീശിന്റെ നേതൃത്വത്തിലായിരുന്നു ഉച്ചയ്ക്ക് പരിശോധന നടത്തിയത്. മത്്സ്യവ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങള്‍ സംഘം പരിശോധിച്ചു. അളവ് തൂക്കത്തില്‍ ക്രമക്കേടുകളൊന്നും, കണ്ടെത്താനായില്ല.ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അരുണ്‍ എസ് എ, ഓഫീസ് അസിസ്റ്റന്റ് ഷാജി കെ വി, വിനയന്‍ അജിത് കുമാര്‍ എന്നിവരും,പരിശോധന സംഘത്തിലുണ്ടായിരുന്നു.വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങള്‍, ടെക്‌സ്റ്റൈലുകള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന ഊര്‍ജ്ജിതപ്പെടുത്തും.അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിര്‍ബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിനായാണ് മിന്നല്‍ പരിശോധനകളുള്‍പ്പെടെയാണ് നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം രതീശ് പറഞ്ഞു.