2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്നാടിനായി നല്ല പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ വിജയ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവര്‍ കൊടികള്‍ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വിജയ് നിര്‍ദേശിച്ചു.
തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തില്‍ നിന്ന് ?ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ വിട്ടുനില്‍ക്കണമെന്നാണ് വിജയ് അഭ്യര്‍ഥിച്ചിരുന്നു.പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവരേയും കാണണമെന്നുണ്ടെങ്കിലും ഓരോരുത്തരുടേയും ആരോ?ഗ്യം പ്രധാനമാണന്നും ദൂരയാത്രയിലൂടെ ആരോ?ഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ഇത്തരത്തില്‍ അഭ്യര്‍ഥിച്ചതെന്നും വിജയ് പറഞ്ഞിരുന്നു.അണികളോട് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും സമ്മേളനത്തിന് വരുമ്പോള്‍ ട്രാഫിക്ക് നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും വിജയ് പറഞ്ഞിരുന്നു