25
29 മത് സംസ്ഥാന സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ഇരിയണ്ണിയില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം റവന്യു മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു.
സൈക്ലിങ് ഫെഡറേഷന് ഇന്ത്യ, കേരള സൈക്ലിങ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 29 മത് സംസ്ഥാന സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 2,3 തിയതികളിലായി ഇരിയണ്ണിയില്‍ നടക്കും. ലോഗോ പ്രകാശനം റവന്യു മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു.
14 ജില്ലകളില്‍ നിന്നും സായി ഹോസ്റ്റലുകളില്‍ നിന്നുമായി ഇരുന്നൂറ്റി അമ്പതിലധികം ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് മത്സരിക്കാന്‍ എത്തുന്നത്. ജില്ലാ സൈക്ലിങ് അസോസിയേഷനും ജനകീയ സംഘാടക സമിതിയും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.