കളത്തൂര്‍:മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദരിയ്യ മദ്‌റസ വിദ്യാര്‍ത്ഥികളുടെ പഠനോത്സവം വ്യാഴം രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പഞ്ചളം പുഴയോരത്ത് നടക്കും.
പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ നടന്നുവരുന്ന പഠന പ്രാക്ടിക്കല്‍ പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം നടക്കുന്നത്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങളുടെ ചര്‍ച്ചയും വര്‍ക്ക് ബുക്കുകളുടെ ഏകീകരണവും വിവിധ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പഠനവും നടക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ നല്‍കിയ പാഠഭാഗങ്ങളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ പേപ്പറുകള്‍ അവതരിപ്പിക്കും.
ആനന്ദകരമായ മദ്രസ വിദ്യാഭ്യാസം പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ പുഴയോരത്താണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.
ഉളൂഹ്,നിസ്‌കാരം, പാചകം, കര്‍മ്മം, ശീലം, സ്വഭാവരൂപീകരണം തുടങ്ങി വിവിധ സെഷനുകള്‍ നടക്കും.
ക്ലാസ്സ് മൂന്ന് മുതല്‍ 10 വരെയുള്ള 80 കുട്ടികളാണ് പഠനോത്സവത്തിന്റെ ഭാഗമാകുന്നത്.
തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ അസൈമെന്റ് വര്‍ക്കുകള്‍ നടപ്പിലാക്കും.
പഠനോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് സദര്‍ മുഅല്ലിം കെ എം കൊളത്തൂര്‍ നേതൃത്വം നല്‍കും. സിറാജുദ്ദീന്‍ അഹ്‌സനി, മുഹമ്മദ് ജവാദ് മുസ്ലിയാര്‍സംബന്ധിക്കും