അഡൂര്‍: ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി എംഎസ്എഫുമായി സഹകരിച്ച് നടത്തിയ മെസ്റ്റ് -2024 സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡലും ക്യാഷ് അവാര്‍ഡും നല്‍കി. അഡൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന മെസ്റ്റ് സംഗമത്തില്‍ ജേതാക്കളായ ആദ്ര.പിവി , ക്രിപേഷ്. പി. എന്നിവര്‍ക്ക് മുസ്ലിം ലീഗ് ഉദുമ മണ്ടലം നേതാക്കളായ കെബി മുഹമ്മദ് കുഞ്ഞി,അബ്ദുല്ല സി.എച്ച് പരപ്പ എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ വിതരണം ചെയ്തു. സംഗമം എംഎസ്എഫ് സംസ്ഥാന ജ.സെക്രട്ടറി സികെ നജാഫ് ഉല്‍ഘാടനം ചെയ്തു. ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു.റഷാദ് വിഎം മുഖ്യ പ്രഭാഷണം നടത്തി,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെപി സിറാജ്,എംഎസ്എഫ് നേതാക്കളായ ത്വാഹ തങ്ങള്‍,സലാം ഉദുമ,അല്‍ത്താഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദാമോധരന്‍ പാണ്ടി,താഹിറ ബഷീര്‍. പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റാഫി അഡൂര്‍ ലീഗ് നേതാക്കളായ ഡിഎം അബ്ദുല്ല ഹാജി, യൂസുഫ് പള്ളങ്കോട്,ഹസൈനാര്‍ ഹാജി കാട്ടിപ്പാറ,ഹസൈനാര്‍ പള്ളങ്കെകോട്,അബ്ബാസ്,എംസിസി നേതാക്കളായ ബഷീര്‍ മണിയൂര്‍,സവാദ് സികെ,അബ്ദുല്‍ റഹ്‌മാന്‍ എകെ,നാസര്‍ ഡിഎം യൂത്ത് ലീഗ് നേതാക്കളായ ഉസാം പള്ളങ്കോട് ബദറുദ്ധീന്‍,ഫഹദ് പരപ്പ,എംഎസ്എഫ് പ്രവര്‍ത്തകരായ സുഹൈല്‍,സമീന്‍,ജുനൈദ്,ഷമ്മാസ്,എന്നിവര്‍ ക്യാഷ് അവാര്‍ഡ് വിതരണം നടത്തി. എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് ഷബീബ് പള്ളങ്കോട് സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ എകെ നന്ദിയും പറഞ്ഞു.
മെസ്റ്റ് എക്‌സാം വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി
65
previous post