അയോധ്യയിൽ നിന്നു കാൽ നടയായി ശബരിമലയിലേക്കു യാത്ര ചെയ്യുകയായിരുന്ന അയ്യപ്പഭക്തൻ മരിച്ചു. കാസർഗോഡ് കുടലു ,പച്ചക്കാട്സ്വദേശി ശിവപ്രസാദാണ് മരിച്ചത്. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ വച്ചായിരുന്നു മരണം. നെഞ്ചു വേദന അനുഭവപ്പെട്ട ശിവപ്രസാദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.24 വർഷമായി തുടർച്ചയായി ശബരിമല തീർത്ഥയാത്ര നടത്തുന്നു. മൂന്നു തവണ കാൽ നടയാത്രയായാണ് ശബരിമല തീർത്ഥാടനം നടത്തിയത്. ആദ്യമായാണ് അയോധ്യയിൽ നിന്നു ശബരിമലയിലേക്കു പദയാത്ര നടത്തുന്നത്. സെപ്റ്റംബർ 25-നു കാസർ കോടുനിന്നു മുദ്ര ധരിച്ച ശിവപ്രസാദ് ഈ മാസം ഒന്നിനാണ് അയോധ്യയിൽ നിന്നു ശബരിമല യാത്ര ആരംഭിച്ചത്. ഒപ്പം കുടവിലെ ഹരീഷുമുണ്ടായിരുന്നു.കുടവിലെ കാറ്ററിംഗ് നടത്തിപ്പുകാരനാണ് ശിവപ്രസാദ്. മാതാവ്: ശ്രീദേവി. ഭാര്യ: സരസ്വതി മക്കൾ: ആരവ് പ്രസാദ്, അശ്വീപ്രസാദ്. സഹോദരങ്ങൾ: മോഹനൻ, ശാന്തി, ശാംഭവി, വനിതകുമാരി, വിനുതകുമാരി. മൃതദേഹം വെളിയാഴ്ച്ച നാട്ടിലെത്തിക്കും.
അയ്യപ്പഭക്തന് ശിവപ്രസാദ് അന്തരിച്ചു
66