കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനം ത്വരിത ഗതിയിൽ നടപ്പിലാക്കണം: മുസ്ലിം സർവീസ് സൊസൈറ്റി
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനം ത്വരിത ഗതിയിൽ നടപ്പിലാക്കണമെന്നും ഇതു വഴി പോകുന്ന മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും മുസ്‌ലിം സർവീസ് സൊസൈറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ധ്യ മയങ്ങിയാൽ കഞ്ചാവ് ലഹരി മാഫിയകളുടെ പിടിയിലമരുകയാണ്. പ്രധാന സ്റ്റേഷനുകളിൽ ആർ പി എഫ് സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കണം. പ്ലാറ്റ് ഫോമുകളിലും, സ്റ്റേഷൻ പരിസരങ്ങളിലും ആവശ്യത്തിന് വെളിച്ചം ഉറപ്പ് വരുത്തണം. എങ്കിൽ മാത്രമേ സാമൂഹ്യ ദ്രോഹികളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളെ മോചിപ്പിക്കാൻ സാധിക്കൂ. യോഗം എം എസ് എസ് സംസ്ഥാന സെക്രട്ടറി പി എം നാസ്സർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വി കെ പി ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു.
എ ഹമീദ് ഹാജി, കെ കെ അബ്ദുല്ല, ഖാലിദ് പാലക്കി, അൻവർ ഹസ്സൻ, പി എം മുഹമ്മദ് ഹനീഫ്, സി എച്ച് സുലൈമാൻ, നാസ്സർ ചേമനാട്, ജിദ്ദ കുഞ്ഞബ്ദുള്ള ഹാജി, പി എം ഫൈസൽ, എം അബ്ദുല്ല, സമീർ ആമസോണിക്സ്, ഹാറൂൺ ചിത്താരി, ബക്കർ ഖാജാ, എ കെ അബ്ദുല്ല. ടി അബൂബക്കർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കബീർ ചെർക്കള സ്വാഗതവും ട്രഷറർ എ അബ്ദുല്ല നന്ദിയും പറഞ്ഞു.