അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികളെ ജയിപ്പിക്കില്ല; പ്രകാശ് ജാവേദ്കര്‍

ദില്ലി: പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് ജയിച്ചുകയറാമെന്ന് ഇനി വിചാരിക്കേണ്ട. അഞ്ചാം ക്ലാസുമുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് പഠിച്ചാല്‍ മാത്രം ഇനി അടുത്തക്ലാസിലേക്ക് കയറാം. കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുതിയ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

എട്ടാംക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണവിജയമാണ് ഇപ്പോള്‍. ഇത് നിര്‍ത്തി അഞ്ചുമുതല്‍ എട്ടാംക്ലാസ് വരെയുള്ളവരെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ജയിപ്പിക്കാനാണ് തീരുമാനം. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ വിജയരീതിയാണുള്ളത്. ഇത് അവസാനിക്കുകയാണ്.
അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ നൂറുശതമാനം വിജയത്തിനായി ജയിപ്പിക്കേണ്ടതില്ല. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ കുട്ടികള്‍ തോറ്റാല്‍ മേയില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. പക്ഷേ മേയില്‍ നടത്തുന്ന പരീക്ഷയിലും തോല്‍വിയാണ് ഫലമെങ്കില്‍ അവര്‍ തോറ്റതായി പ്രഖ്യാപിക്കുമെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്.
നിലവിലെ നിയമം അനുസരിച്ച് എട്ടാം ക്ലാസുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കുന്ന രീതിയാണ് രാജ്യത്ത് നടക്കുന്നത്. കുട്ടികളെ സമ്പൂര്‍ണമായി ജയിപ്പിക്കുമ്പോള്‍ അവര്‍ക്ക് സ്‌കൂളില്‍ പോകുവാനും പഠിക്കുവാനുമുള്ള പ്രചോദനം ഇല്ലാതാവുകയാണ് ചെയ്യുന്നത്. നിലവില്‍ നിരവധി സംസ്ഥാനങ്ങളില്‍ കുട്ടികളെ ഇത്തരത്തില്‍ ജയിപ്പിക്കുന്ന രീതി നടക്കുന്നുണ്ട്. നീറ്റ് പരീക്ഷയ്ക്ക് എല്ലാഭാഷകളിലും ഒരേ ചോദ്യപേപ്പറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

KCN

more recommended stories