പൂട്ടിയിരുന്ന മാലിന്യ കേന്ദ്രം വീണ്ടും തുറക്കാന്‍ അനുവദിക്കില്ല: മുസ്ലിം ലീഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ മച്ചംപാടി കിട്ട കുണ്ടി പ്രദേശത്ത് നാട്ടുക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയിരുന്ന മാലിന്യ കേന്ദ്രം വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നതില്‍ മച്ചംപാടി വാര്‍ഡ് മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, കെ.എം.സി.സി. നേതാക്കള്‍ പ്രതിഷേധിച്ചു.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നേതാക്കള്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്താര്‍ ഉദ്യാവര്‍ എന്നിവര്‍ക്ക് നിവേധനം നല്‍കി. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഇരുവരും നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ജി.സി.സി കെ.എം.സി.സി മച്ചംപാടി പ്രസിഡന്റ് ഹുസൈന്‍ മച്ചംപാടി, മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ റാസിക്ക് മച്ചംപാടി, മജീദ് ഇടിയ, ഇബ്രാഹിം പാവൂര്‍, റസ്സാഖ് കിട്ട കുണ്ടി, മജീദ് കേരി, ഇല്യാസ് സി.എച്ച്.നഗര്‍, ഇസ്മായില്‍ കോടി, ഹര്‍ഷാദ് എന്നിവര്‍ നിവേദന സംഘത്തില്‍ സന്നിഹിതരായിരുന്നു.

KCN

more recommended stories