നിയന്ത്രണം വിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതരം

കാസര്‍കോട്: നിയന്ത്രണം വിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു. മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി താരനാഥി (26) നാണ് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് അമെയ് കോളനിയില്‍ ബുധനാഴ്ച രാവിലെ 11.20 മണിയോടെയാണ് അപകടമുണ്ടായത്. പൂഴിയുമായി പോവുകയായിരുന്ന കെ എ 42 എ 3432 നമ്പര്‍ ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍പെട്ട താരനാഥിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

KCN

more recommended stories