ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് നല്‍കി

പള്ളങ്കോട്: ദേലംപാടി പഞ്ചായത്തില്‍ നിന്നും ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. പള്ളങ്കോട് സര്‍ സയ്യിദ് എല്‍ പി സ്‌ക്കൂളില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു, അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ ഹാസിഫ് പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ഹാശിം ദാരിമി ദേലംപാടി, കെ.പി.സൂപ്പി കൊറ്റുമ്പെ, കെ.പി.അഹ്മദ്, ടി.എ അബ്ദുല്ല ഹാജി, മുഹമ്മദലി പി.കെ, ഡിഎം അബ്ദുല്ല കുഞ്ഞി ഹാജി, എ.ഹമീദ് പള്ളങ്കോട്, കെ.എ.യൂസഫ്, ഉസാം പള്ളങ്കോട്, വാര്‍ഡ് മെമ്പര്‍ ശുഐബ് എ, അബ്ദുല്‍ റഹ്മാന്‍ എ.കെ, അബ്ദുല്ല അസ്ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹസ്സന്‍ നിസാമി, ബി.എം.ഇഖ്ബാല്‍, ഡി.എം.നാസര്‍ ദേലംപാടി തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ധനസഹായം യോഗത്തില്‍ വിതരണം ചെയ്തു.

KCN

more recommended stories