വ്യാജ അക്ഷയ കേന്ദ്രങ്ങള്‍; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ച് സേവനങ്ങള്‍ നല്‍കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐ.ടി.മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു അറിയിച്ചു. സംസ്ഥാന ഐ.ടി. വകുപ്പിന്റെയും, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍മായ ജില്ലാ കളക്ടറുടെയും നിയന്ത്രണത്തിലുള്ള അംഗീകൃത അക്ഷയ കേന്ദ്രങ്ങളുടെ പേരും, ലോഗോയും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പല ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.

ഇത്തരം വ്യാജ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തികളുടെ വിലപ്പെട്ട രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആധാര്‍, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സേവനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമേ നടത്താന്‍ പാടുള്ളു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ സമീപ്പിക്കരുത് രേഖകളുടെ സ്വകാര്യത നഷ്ടപ്പെടുത്താനും, ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അംഗീകാരമുള്ള അക്ഷയ കേന്ദ്രങ്ങളുടെ വിവരം ംംം.മസവെമ്യമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണെന്നും അറിയിച്ചു. അക്ഷയ സേവനങ്ങളെ കുറിച്ചും, സെന്ററുകളെ കുറിച്ചും ഉള്ള വിവരങ്ങളറിയുന്നതിനായി 04994 227170,231810 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

KCN

more recommended stories