സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീകിലി ജേതാക്കള്‍

ദുബായ്: ഉട്ടി നൌഷയുടെ ആഭിമുഖ്യത്തില്‍ കാസറകോട്ടെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഖിസിസിലെ ബുസ്താന്‍ സ്റ്റേഡിയത്തില്‍ നടന്ന ഉട്ടി ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ സമ്മര്‍ കാസ്രോഡിയന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടിഫാ വീക്കിലി ചാമ്പ്യന്മാരായി. പള്ളം ബ്രദര്‍സാണ് റണ്ണര്‍ അപ്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് ജലാല്‍ തായലും, കൂടുതല്‍ ഗോള്‍ നേടിയ താരമായി അര്‍ഷാദ് വെസ്റ്റും, മികച്ച ഗോള്‍ കീപ്പറിനുള്ള അവാര്‍ഡ് താത്തു തല്‍ഹത്തും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മര്‍ഹബ ഡയരക്ടര്‍ അബ്ദുല്‍ ഖാദര്‍ നങ്ങാരത്തും, ടിഫാ പ്രസിഡണ്ട് ഷാനവാസ് കൊച്ചിയും നിര്‍വഹിച്ചു.

KCN

more recommended stories