വി.എം രാധാകൃഷ്ണന്റെ പാലക്കാട്ടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ പ്രതിയായ വ്യവസായി വി.എം രാധാകൃഷ്ണന്റെ പാലക്കാട്ടെ വസതിയിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധന. മലബാര്‍ സിമന്റ്‌സിന് ലാമിനേറ്റഡ് പ്രോപ്പിലീന്‍ ചാക്കും ഫ്‌ളൈആഷും നല്‍കിയതില്‍ ഇരുപത്തിരണ്ടരക്കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിലുളളത്. വിജിലന്‍സ് അന്വേഷണം തുടരുന്നതിനൊപ്പമാണ് സാമ്പത്തികസ്രോതസുകളെക്കുറിച്ചുളള എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. കേസില്‍ മലബാര്‍ സിമന്റ്‌സ് മുന്‍ ജനറല്‍മാനേജര്‍ മുരളീധരന്‍നായര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയും അന്വേഷണമുണ്ട്. പ്രതികള്‍ക്കെതിരെ നടപടി തുടരാമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു.

KCN

more recommended stories