കളനാട് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ മുമ്പില്‍ ഐ എന്‍ എല്‍ ധര്‍ണ്ണ നടത്തി

ചെമ്പരിക്ക : കളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം തീരദേശ ആശുപത്രിയായി ഉയര്‍ത്തുക,കിടത്തി ചികിത്സ ആരംഭിക്കുക, ഡോക്ടര്‍മാരെയും- നഴ്സിംഗ് സ്റ്റാഫിനെയും സ്ഥിരമായി നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഐ എന്‍ എല്‍ ചെമ്പരിക്ക ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണാ സമരം നടത്തി. എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ടി എം എ റഹ്മാന്‍ തുരുത്തി ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ,ലത്തീഫ് മാണി, സിറാജ് എം സി, ഹംസാ കെ എച്ച്, ഇഖ്ബാല്‍, ഹക്കീം പടോസി എന്നിവര്‍ പ്രസംഗിച്ചു ശാഖ സെക്രട്ടറി റഷീദ് കുന്നില്‍ സ്വഗതവും ബി എ മുഹമ്മദ് നന്ദിയും പറഞ്ഞു.

KCN

more recommended stories