ലത്തീഫിന്റെ കുടുബത്തിന് ധനസഹായം നല്‍കി

അബുദാബി: അന്തരിച്ച അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സ.സി വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കടമ്പാറിന്റെ കുടുംബത്തിനുള്ള അബുദാബി സ്റ്റേറ്റ് കെ.എം.സി.സി നടപ്പിലാക്കിയ കെയര്‍ സ്‌കീം ധനസഹായം യു.എ.ഇ കേന്ദ്ര കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കാസര്‍കോട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാലിനു കൈമാറി. കെയര്‍ സ്‌കീമില്‍ മെമ്പര്‍മാരായ വ്യക്തികള്‍ മരണപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപയാണ് സ്റ്റേറ്റ് കെ.എം.സി.സി നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ ലത്തീഫ് രോഗ ബാധിതനായിരിക്കുമ്പോള്‍ സ്റ്റേറ്റ് കെ.എം.സി.സി നല്‍കിയിരുന്നു, ബാക്കി തുകയായ രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് ജില്ലാ കെ.എം.സി.സി മുഖാന്തിരം നല്‍കിയത്. കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി നടത്തിയ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോത്ഘാടന വേദിയില്‍ വെച്ചാണ് ധനസഹായം കൈമാറിയത് , സ്റ്റേറ്റ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹമീദ് കടപ്പുറം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, എം.എം. നാസ്സര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു .

KCN

more recommended stories