ആജീവനാന്ത വിലക്ക്: ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്നാണ് ശ്രീശാന്തിന്റെ വാദം. വിലക്കിനെത്തുടര്‍ന്ന് സ്‌കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ആവശ്യം. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

KCN

more recommended stories