മുഹിമ്മാത്ത് എഫ്.ടി.എസ്.എ ലൈബ്രറി ക്യാമ്പയിന്‍ ആരംഭിച്ചു

പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളജ് വിദ്യാര്‍ത്ഥി സംഘടനയായ എഫ് ടി എസ് എ ‘കീപ് റീഡിംഗ് കീപ് ഗ്രോവിന്‍ഗ്’ എന്ന പ്രമേയത്തില്‍ ലൈബ്രറി ക്യാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്തുത സംരംഭത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഉപന്യാസ മത്സരം, ക്വിസ്, ബുക്ക് ടെസ്റ്റ്, ലൈബ്രറി വിപുലീകരണം എന്നീ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. പ്രധാനമായും വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ക്യാമ്പയിന്‍ ആഗസ്റ്റ് പത്തിന് തുടങ്ങി സപ്തംബര്‍ മുപ്പതിന് അവസാനിക്കും.

യോഗത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ദഅ്വ കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുര്‍റഹ്മാന്‍ അഹ്സനി, ഫത്താഹ് സഅദി, ഹസന്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories