ഗോരഖ്പൂര്‍ ആസ്പത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു. 3 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായത്. ആശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറു നല്‍കുന്ന കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ വിതരണം തടസപ്പെട്ടിരുന്നു. ഇതാണ് വലിയ ദുരന്തത്തിന് കാരണമായത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഖരക്പൂര്‍. ദാരുണ സംഭവം നടന്ന ആശുപത്രിയില്‍ രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

KCN

more recommended stories