നടിക്കെതിരായ പരമാര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമീഷന്‍ വ്യക്തമാക്കി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ കേസെടുക്കുന്നതിനെ കുറിച്ച് വനിതാ കമീഷന്‍ നിയമോപദേശം തേടിയിരുന്നു. ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

KCN

more recommended stories