മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം, ആസ്‌ക് ആലംപാടി ശുചിത്വ ദീപം തെളിച്ചു

ആലംപാടി :സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഹരിത കേരളം മിഷന്റെ ‘ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ( ആസ്‌ക് ആലംപാടി ) നെഹ്റു യുവ കേന്ദ്രയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശുചിത്വ ദീപം തെളിയിച്ചു. മാപ്പ് ആകൃതിയില്‍ തീര്‍ത്ത ശുചിത്വ ദീപം ക്ലബ് പരിസരത്ത് നടന്ന ചടങ്ങ് ആസ്‌ക് സ്വച്ച്ഭാരത് ടീം അംഗങ്ങളായ അമീര്‍ ഉസ്സര്‍ ,മുക്താര്‍ തോട്ടുങ്കര എന്നിവര്‍ ചേര്‍ന്ന് ശുചിത്വ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആസ്‌ക്.ജി.സി.സി ട്രഷറര്‍ അഷ്റഫ്.ടി.എം.എ , ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അമ്പയര്‍ പാനല്‍ ചെയര്‍മാന്‍ സി.എ.അസീസ്,ജി.സി.സി അംഗങ്ങളായ അഷ്റഫ് ഫെമിന ,ഹാരിസ് എസ്.ടി ,അറഫാത്ത് എസ്.ടി,,സിദ്ദീഖ് ബിസ്മില്ലാ സെമീല്‍,മുനീര്‍ ഖത്തര്‍,ഷാഫി ദേളി,ബഷീര്‍ ദേളി,അല്‍ത്താഫ്, ഉസൈന്‍,സിദ്ദീഖ് ഫാന്‍സി ,നിസാര്‍ ആലംപാടി (നിച്ചു),റാഫി,റപ്പി ആറര ,ഖാലിദ്,യാസീന്‍ കന്നിക്കാട്,ബാത്തു ചൂറി,അസ്‌കര്‍ മൗലവി,അദ്ദു അനസ് ,മിര്‍ഷാദ് ബാഗ്ദാദിയ, അസര്‍ മൗലവി,മുബാറക് ,സാദി,ഇല്ല്യാസ്,ആബി,നിസു മുക്‌റി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories