മാവുങ്കാല്‍ സംഘര്‍ഷം ; സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

കാസര്‍കോട് : രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് മാവുങ്കാലിലും പരിസര പ്രദേശങ്ങളിലും ഉടലെടുത്ത ഡി വൈ എഫ് ഐ – ബി ജെ പി സംഘര്‍ഷം പടരാതിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങണമെന്ന് കാസര്‍കോട് കലക്ടേറ്റ് ചേമ്പറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനിച്ചു. വിവിധ പാര്‍ട്ടി നേതാക്കളായ കെ പി സതീശ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, അഡ്വ. കെ ശ്രീകാന്ത്, കെ വേലായുധന്‍, കെ എ ശ്രീനിവാസന്‍, എം സി ഖമറുദ്ദീന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വ്യാപാരി വ്യവസായി നേതാവ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷറീഫ്, അബ്ദുല്‍ റഹ്്മാന്‍, ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്‍, ബേക്കല്‍ സി ഐ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories