നവോദയ വിദ്യാലയ സമിതി; ഉത്തരമേഖലാ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി

പെരിയ: പെരിയ നവോദയ വിദ്യാലയ സമിതി ഉത്തരമേഖലാ കായിക മത്സരങ്ങള്‍ക്ക് പെരിയയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മലപ്പുറം, വയനാട്, മാഹി, കണ്ണൂര്‍, കോഴിക്കോട് നവോദയ കളില്‍ നിന്നായി 250 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. കാസറഗോഡ് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നല്ല കായിക താരങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്ത് സംസാരിച്ച അദ്ദേഹം പഠന പ്രക്രിയകളില്‍ മാറി വരുന്ന പ്രവണതകളെയും കലാകായിക മത്സരങ്ങള്‍ക്ക് അതിലുള്ള പ്രാധാന്യത്തെയും വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായര്‍ അദ്ധ്യക്ഷയായി. വൈസ് പ്രിന്‍സിപ്പാള്‍ മിനി സോമന്‍, രക്ഷാകര്‍ത്തൃസമിതി അംഗമായ ജോസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വി. ജ്യോതി ,കെ.ശ്രീജിത്ത്, വിജയരാജ്, കായികാധ്യാപികയായ പ്രമീളാമേരി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories