മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു; ഓണത്തിന് പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് സെപ്തംബര്‍ എട്ട്, 15, 22, 29 തീയതികളിലും തിരിച്ച് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സെപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ ഒന്ന് തീയതികളിലും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകും. ഇതുകൂടാതെ സെപ്തംബര്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സെപ്തംബര്‍ മൂന്നിന് എറണാകുളത്ത് നിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തും.
ആഗസ്റ്റ് 31ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തേക്കും സെപ്തംബര്‍ ഒന്നിന് മംഗലാപുരത്തുനിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. സെപ്തംബര്‍ ആറിന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സെപ്തംബര്‍ ഏഴിന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും.
സെപ്തംബര്‍ ഒന്നിന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സെപ്തംബര്‍ ആറിന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നിന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സെപ്തംബര്‍ നാലിന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

KCN

more recommended stories