കൊല്ലങ്കാനത്ത് ബെഡ് നിര്‍മാണഫാക്ടറിയുടെ ഗോഡൗണിന് തീപിടിച്ചു

കാസര്‍കോട്: മധൂര്‍ കൊല്ലങ്കാനത്ത് ബെഡ്‌നിര്‍മാണഫാക്ടറിയുടെ ഗോഡൗണിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട്ട നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും ഒരുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കത്തിനശിച്ചിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണക്കാന്‍ കഴിഞ്ഞത്. വൈദ്യുതി അതിപ്രസരം മൂലം യന്ത്രത്തിന് തീപിടിച്ചതോടെ സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലേക്ക് തീപടരുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായി.

KCN

more recommended stories