ബേക്കല്‍ കുന്നില്‍ ഹാപ്പി ഖിളിരിയാ കുടുംബ സംഗമം നടത്തി

ബേക്കല്‍ : ഹാപ്പി ഖിളിരിയാ ക്ലബ്ബിന്റെ മുപ്പത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബേക്കല്‍ ബീച്ചില്‍ നടന്ന കുടുംബ സംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വിത്യാസതമായ മത്സരങ്ങള്‍ നടത്തി. സത്താര്‍ കുന്നില്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ഇല്യാസ്, ഷംനാസ്, സത്താര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വ്യത്യസ്ത മത്സരങ്ങളില്‍ റാഷിദ, നൈമ, ശബാന, ഷഹന, ബഷീര്‍, ഫിറോസ് എന്നിവര്‍ വിജയികളായി. സംഗമത്തിലെ ഏറ്റവും മികച്ച ദമ്പതികളായി സാജിദ് – മുബഷിറ, സമീര്‍ – ഫര്‍സാന ദമ്പതികളെ തെരെഞ്ഞെടുത്തു. സോഷ്യല്‍ മീഡിയ യുഗത്തില്‍ ഇത്തരം സംഗമങ്ങള്‍ പരസ്പര ബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ ഉപകരിക്കുമെന്ന് സത്താര്‍ കുന്നില്‍ പറഞ്ഞു

KCN

more recommended stories