എം എസ് എഫ് ഡി ഡി ഓഫീസിലേക്ക് വിദ്യാര്‍ത്ഥിമാര്‍ച്ച് സംഘടിപ്പിച്ചു

കാസര്‍കോട് : രണ്ടാംഘട്ടം പാഠപുസ്തകം അവതാളത്തിലായതിനെ പ്രതിഷേധിച്ച് എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി ഡി ഓഫീസിലേക്ക് വിദ്യാര്‍ത്ഥിമാര്‍ച്ച് സംഘടിപ്പിച്ചു. ഗവഃ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാര്‍ച്ചിന്റെ ഉദ്ഘാടനം മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം നിര്‍വ്വഹിച്ചു.
എം എസ് എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, അസറുദ്ദീന്‍ എതിര്‍ത്തോട്, സഹാദ് ബാങ്കോട്, നിസാം തുടങ്ങിയവര്‍ സംസാരിച്ചു. എം എസ് എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories