നീലേശ്വരം റെയില്‍വേമേല്‍പാല നിര്‍മാണം: സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ എല്‍ നേതാക്കള്‍

കാസര്‍കോട്: നീലേശ്വരം റെയില്‍വേമേല്‍പാല നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ എല്‍ നേതാക്കള്‍ സമരപന്തലിലെത്തി.

ജില്ലാ പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, റഹിം ബെണ്ടിച്ചാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റസ്സാഖ് പുഴക്കര, തുടങ്ങിയ നേതാക്കളാണ് സമരപന്തലിലെത്തിയത്. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനീഫ ഹാജി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ട ക് അബ്ദുല്ല തുടങ്ങിയവരും എത്തിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. ജനപക്ഷത്ത് നിന്ന് എം.പി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് സത്യാഗ്രഹ സമരമെന്ന് നേതാക്കള്‍ പറഞ്ഞു.

KCN

more recommended stories