ലോക സമാധാന ദിനം: സമാധാന സന്ദേശ യാത്ര സംഘടിപ്പിക്കുന്നു

ചൗക്കി: രാഷ്ട്രിയത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ പരസ്പരം പോരടിച്ച് പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുള്ള അവജ്ഞ എന്നിവ അപരിഷ്‌കൃത്മായ പ്രവര്‍ത്തികള്‍ക്ക് കാരണമായ ഈ കാലഘട്ടത്തില്‍ ലോക സമാധന ദിനമായ സെപ്തംബര്‍ 21 ന്‍ സമാധനത്തിന്റെ സന്ദേശം ജനങ്ങളിലെക്ക് എത്തിക്കുന്നതിയായി ചൗക്കി സര്‍വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക സമാധന ദിനമായ സെപ്തംബര്‍ 21ന് നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് കൊണ്ട് ക്ലബ് പരിസരത്ത് നിന്നും രാവിലെ 11 മണിക്ക് കാസര്‍കോട് എസ് ഐ അജിത് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയത് ആരംഭിക്കുന്ന യാത്ര ചൗക്കി ടൗണില്‍ സമാപിക്കും. ചൗക്കിയില്‍ നടക്കുന്ന സമാപന യോഗം നെഹ്റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹമാന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലില്‍ ഉദ്ഘാടനം ചെയ്യും. ജാഥയില്‍ ചൗക്കി നൂറുഹുദ ജമാഹത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി ബഷിര്‍ മൂപ്പ ,എരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി ശ്രിീധരന്‍, കാസര്‍കോട് പള്ളീ വികാരി, പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജിബ് തുടങ്ങിയ വിവിധ മത സാമുഹിക സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തികള്‍ പങ്കെടുക്കും.

KCN

more recommended stories