കുവൈത്തില്‍ 16 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി

ദില്ലി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരില്‍ 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തുകൊണ്ട് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇഅമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ ശിക്ഷയില്‍ ഇളവ് ലഭിക്കും. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമല്ല.

KCN

more recommended stories