കാസര്‍കോട് ഉത്സവ് 2017നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ കെ ഇ എ കുവൈറ്റ്, ബദര്‍ അല്‍ സമ കാസര്‍കോട് ഉത്സവ് 2017 ഓണം ഈദ് ആഘോഷം നാളെ രാവിലെ 10 മണി മുതല്‍അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.വിശിഷ്ടാതിഥികളും പ്രശസ്ത സിനിമ പിന്നണി ഗായകരുമായ അന്‍വര്‍ സാദാത്, നയന നായര്‍ പ്രശസ്ത ഭരതനാട്യം നര്‍ത്തകി ദീപ സന്തോഷ് മംഗളൂര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നു.

രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും, തുടര്‍ന്ന് 12 മണിക്ക് പായസ മത്സരം,3 മണിക്ക് സ്ത്രീകള്‍ക്കുള്ള മൈലാഞ്ചി മത്സരം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം 5 മണിക്ക് കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി ഉത്ഘാടനം ചെയ്യും , ചടങ്ങില്‍ കാസര്‍കോട് ജില്ലയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ അബ്ദുല്‍ ലത്തീഫ് ഉപ്പളയെ ആദരിക്കും.

തുടര്‍ന്ന് 6 മണി മുതല്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ ഉണ്ടാവുമെന്ന് സംഘാടക സമിതി അറിയിച്ചു.

KCN

more recommended stories