മൂന്ന് വയസുകാരിയെ പീടിപ്പിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട്: മൂന്ന് വയസുകാരിയെ പീടിപ്പിച്ച പ്രതി അറസ്റ്റില്‍. കാസര്‍കോട് ബെദ്രടുക്കയിലെ കെ സുകുമാര(36)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

KCN

more recommended stories