കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ; കലക്ട്രേറ്റ് മാര്‍ച്ചും ഉപവാസ സമരവും സംഘടിപ്പിച്ചു

കാസര്‍കോട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ (കെ എച്ച് ആര്‍ എ) കലക്ട്രേറ്റ് മാര്‍ച്ചും ഉപവാസ സമരവും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവഃ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. ഉപവാസ സമരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി സി ബാവയുടെ അദ്ധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. മൊയ്തീന്‍ ഹാജി മുധ്യ പ്രഭാഷണം നടത്തി.

നേതാക്കളായ പി സി പൊതുവാള്‍, ജി കെ പ്രകാശ്, മുഹമ്മദ് റാഫി, മുഹമ്മദ് സുഹൈല്‍, സുഗതന്‍ കെ, കെ എച്ച് അബ്ദുല്ല, അബ്ദുല്ല താജ്, മുഹമ്മദ് ഗജലി, ശ്രീനിവാസ് ഭട്ട്, കെ എസ് മല്ല്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നാരായണന്‍ പൂജാരി സ്വാഗതം പറഞ്ഞു.

KCN

more recommended stories